Injured | 'വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ വനത്തിനുള്ളില്‍ തീപ്പടരുന്നത് കണ്ടു, അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ മുന്നിലകപ്പെട്ടു'; 48കാരന് പരുക്ക്
Mar 22, 2023, 09:12 IST
ADVERTISEMENT
സുല്‍ത്താന്‍ബത്തേരി: (www.kvartha.com) വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ 48കാരന് പരുക്കേറ്റു. പുല്‍പ്പള്ളി പഞ്ചായതിലെ ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) ക്കാണ് കാലിന് പരുക്കേറ്റത്. വനത്തില്‍ ഒരു ഭാഗത്ത് കണ്ട തീ അണക്കുന്നതിനിടെ കാട്ടാനയുടെ മുന്നിലകപ്പെട്ട് ഭയന്നോടി കുഴിയില്‍ വീണാണ് മാസ്തിക്ക് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: മാസ്തിയും ഭാര്യയും അയല്‍വാസികളുമൊന്നിച്ച് വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ഉദയക്കര വനത്തില്‍ തീ ആളിപടരുന്നത് കണ്ട് അണക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സമീപത്ത് കാട്ടാനയുള്ളതായി മാസ്തിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഭാര്യ കാളിയും കോളനിയിലെ മറ്റു രണ്ട് സ്ത്രീകളും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവരെ ആന ആക്രമിച്ചില്ല. കാട്ടാനയുടെ മുന്നിലകപ്പെട്ട് ഭയന്നോടി കുഴിയില്‍ വീഴുകയായിരുന്നു.
എല്ലിന് പൊട്ടലുള്ളതിനാല്‍ ഇദ്ദേഹത്തെ ചികിത്സയ്ക്കായി മാനന്തവാടി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസ്തിയെ പ്രാഥമികശുശ്രൂഷക്ക് ശേഷമാണ് മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
Keywords: News, Kerala, Injured, Elephant, Wild Elephants, 48 year old man injured after being run over by elephant.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

