കീഴടങ്ങാന്‍ കോടതിയിലേക്ക് എത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 03.06.2020) കീഴടങ്ങാന്‍ കോടതിയിലേക്ക് എത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. ആലുവ എടയാര്‍ സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആലുവ ഇഎസ്‌ഐ റോഡില്‍ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ പിടികൂടുകയായിരുന്നു.

പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ വാഹനം പൊലീസ് പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫല്‍ ലത്തീഫ്, നൗഫല്‍ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ കവര്‍ച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്‍പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നും പൊലീസ് പറയുന്നു.

കീഴടങ്ങാന്‍ കോടതിയിലേക്ക് എത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

Keywords:  Kochi, News, Kerala, Arrest, Arrested, Robbery, Accused, Police, Court, 4 arrested for gold robbery accused kidnapped from Aluva court
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia