കോട്ടയം: പൂവന്തുരുത്തില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളിയായ 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ഗണേഷ് സാഹുവിനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൂവന്തൂരിലെ ഇന്‍ഡസ്ട്രിയല്‍ തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞദിവസം രാത്രിയാണ് കൂട്ടിയെ പീഡനത്തിനിരയായത്.
ശാരീരികമായി അവശതയിലായ പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന മറ്റൊരു അന്യ സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളെയാണ് പീഡനത്തിനിരയാക്കിയത്.
രാത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ അവിടെ എത്തിയ സാഹു കുഞ്ഞിനെ സ്വന്തം മുറിയിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കോട്ടയം ഈസ്റ്റ് പോലീസ് ദത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതിനു മുമ്പും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.