Drugs Seized | നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

 


ADVERTISEMENT

എറണാകുളം: (www.kvartha.com) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് ജില്ലക്കാരനായ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയതെന്ന് അധിതര്‍ പറഞ്ഞു.

Aster_MIMS

പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാര്‍കറ്റില്‍ 60 കോടിയോളം വിലവരുമെന്നാണ്. കസ്റ്റംസ് നര്‍കോടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം. ബാഗിന്റെ രഹസ്യ അറിയില്‍ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. യാത്രക്കാരനെ നര്‍കോടിക് വിഭാഗത്തിന് കൈമാറി.

Drugs Seized | നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

Keywords: Ernakulam, News, Kerala, Passenger, Airport, Seized, Kochi, 30 kg of drugs seized from Nedumbassery Airport.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia