ADVERTISEMENT
ഇടുക്കി: (www.kvartha.com 29.11.2014) സുഗന്ധവ്യഞ്ജനമായ വഴനത്തൊലി ചെത്തിക്കടത്തിയ മൂന്നു തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തേനി തേവാരം ഹൈസ്‌കൂള്‍ തെരുവില്‍ ഈശ്വരന്‍ (33), കുമരേശന്‍ (30), മണികണ്ഠന്‍ (25) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരിയാര്‍ വന്യജീവി സങ്കേത്തിന്റെ അതിര്‍ത്തി ഗ്രാമമായ ഗ്രാമ്പിയില്‍ നിന്ന് ചെത്തിക്കടത്തിയതായിരുന്നു വഴനത്തൊലി. അഞ്ച് ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പോലിസ് മൂവരെയും വനംവകുപ്പിന്റെ എരുമേലി ഡിവിഷനിലെ മുറിഞ്ഞപുഴ സെക്ഷനിലേക്ക് കൈമാറി.

Keywords : Idukki, Accused, Arrest, Police, Kerala, Smuggling, Ishwaran, Kumareshan, Manikandan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.