പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ 3 തൊഴിലാളികളെയും രക്ഷപ്പെടുത്തി
Jan 2, 2022, 16:53 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 02.01.2022) പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് രക്ഷപ്പെടുതിയത്. ബോടില്‍ മീന്‍പിടിക്കുകയായിരുന്ന തൊഴിലാളികളാണ് ബേപ്പൂരില്‍ വള്ളം കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മീന്‍പിടിത്തത്തിനായി ഒവിഎം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ ഇവര്‍ പുറപ്പെടുന്നത്. എന്നാല്‍ ശനിയാഴ്ച ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിച്ചത്. തീരരക്ഷാസേനയുടെ കപ്പലും ഹെലികോപ്‌റ്റെറും ഉള്‍പെടെ തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
File Photo:
Keywords: Malappuram, News, Kerala, Missing, Fishermen, Escaped, 3 fishermen who went missing while fishing in Ponnani rescued
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

