SWISS-TOWER 24/07/2023

പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ 3 തൊഴിലാളികളെയും രക്ഷപ്പെടുത്തി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 02.01.2022) പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് രക്ഷപ്പെടുതിയത്. ബോടില്‍ മീന്‍പിടിക്കുകയായിരുന്ന തൊഴിലാളികളാണ് ബേപ്പൂരില്‍ വള്ളം കണ്ടെത്തിയത്.
Aster mims 04/11/2022

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മീന്‍പിടിത്തത്തിനായി ഒവിഎം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ ഇവര്‍ പുറപ്പെടുന്നത്. എന്നാല്‍ ശനിയാഴ്ച ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിച്ചത്. തീരരക്ഷാസേനയുടെ കപ്പലും ഹെലികോപ്‌റ്റെറും ഉള്‍പെടെ തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

File Photo:
പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ 3 തൊഴിലാളികളെയും രക്ഷപ്പെടുത്തി

Keywords:  Malappuram, News, Kerala, Missing, Fishermen, Escaped, 3 fishermen who went missing while fishing in Ponnani rescued
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia