ആന്ത്രോത്ത് ദ്വീപില്‍ തീപിടുത്തം; മരണത്തിന് കീഴടങ്ങിയത് രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍, ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം
Dec 31, 2019, 14:43 IST
ആന്ത്രോത്ത്: (www.kvartha.com 31.12.2019) ആന്ത്രോത്ത് ദ്വീപില്‍ തീപിടുത്തത്തെ തുടര്‍ന്ന് രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെന്തുമരിച്ചു. ഫരീദ്(26), മുഹമ്മദ് റയാന്‍(3), സയ്യിദ് മുഹമ്മദ് അബൂസ്വാലിഹ്(4) എന്നിവരാണ് മരിച്ചത്. ഇടച്ചേരി അറഫ പള്ളിക്കു സമീപമുള്ള പാട്ടകല്‍ എന്ന വീട്ടിലായിരുന്നു സംഭവം. വീടിന്റെ മുകളിലെ നിലയില്‍ കയറിയ കുട്ടികള്‍ അവിടെ കളിക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ഈ സമയം മുതിര്‍ന്നവര്‍ ആരും തന്നെ വീട്ടിലുണ്ടായിരുന്നില്ല.
പിന്നീട് കുട്ടികളുടെ മാതൃസഹോദരന്‍ മുഹമ്മദ് ഫരീദ് അവിടെ എത്തുകയും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ ഫരീദിന് തിരിച്ച് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്. കുട്ടികളെ രക്ഷിക്കാനായി അപകട സ്ഥലത്തേക്ക് കയറാന്‍ ശ്രമിച്ച കുട്ടികളുടെ ഉമ്മമാരായ ജുബൈരിയ്യത്ത്, റാബിയ എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Death, Injured, Children, Fire, 3 burned to death in Androth Island

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.