പാമ്പുകടിയേറ്റു ചികിത്സയിലായിരിക്കെ യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റു; ദാരുണാന്ത്യം

 


കൊല്ലം: (www.kvartha.com 08.05.2020) മൂന്നുമാസം മുമ്പ് ഭര്‍തൃവീട്ടില്‍ വച്ച് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര (25) ആണ് മരിച്ചത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ മുറിയില്‍ പാമ്പിനെ കണ്ടെത്തി. ഉടനെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് സൂരജ്. മകന്‍: ധ്രുവ്.

പാമ്പുകടിയേറ്റു ചികിത്സയിലായിരിക്കെ യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റു; ദാരുണാന്ത്യം

Keywords:  Kollam, News, Kerala, Death, Woman, Snake, hospital, Treatment, Snakebite, 25 year old woman dies of snakebite in Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia