Fraud Case | വ്യാജ ഷെയര്‍ ട്രേഡിങിനിരയാക്കി 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ 24 കാരന്‍ അറസ്റ്റില്‍
● ഫേസ് ബുക്ക് വഴി നല്‍കിയ പരസ്യത്തെ തുടര്‍ന്നാണ് ഷെയര്‍ ട്രേഡിംഗില്‍ നിക്ഷേപം നടത്തിയത്
● ആദ്യ ഘട്ടങ്ങളില്‍ നല്ല ലാഭം കണ്ടു തുടങ്ങി
● വിവിധ ഘട്ടങ്ങളിലായി നിക്ഷേപിച്ചത് 41 ലക്ഷം രൂപയോളം
കണ്ണൂര്‍: (KVARTHA) വ്യാജ ഷെയര്‍ ട്രേഡിങിനിരയാക്കി 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ 24 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ് പരാതിക്കാരന്‍. കേസിലെ മുഖ്യപ്രതിയും സുത്രധാരനുമായ വിരാജ് പേട്ട കുടക് സ്വദേശി ആദര്‍ശ് കുമാര്‍(24) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും ആണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ വര്‍ഷമാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. ഫേസ് ബുക്ക് വഴി നല്‍കിയ പരസ്യത്തെ തുടര്‍ന്നാണ് ഷെയര്‍ ട്രേഡിംഗില്‍ നിക്ഷേപം നടത്തിയത്. ആദ്യ ഘട്ടങ്ങളില്‍ നല്ല ലാഭം കണ്ടു തുടങ്ങിയതോടെയാണ് വിവിധ ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം നിക്ഷേപിച്ചത്. എന്നാല്‍ ഇതിനു ശേഷം കബളിപ്പിച്ച് പ്രതി മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
#KannurScam, #ShareTradingFraud, #InvestmentScam, #KannurNews, #FraudCase, #PoliceArrest