മാറാട് കൂട്ടക്കൊല: 24 പ്രതികള്‍ കീഴടങ്ങി

 


മാറാട് കൂട്ടക്കൊല: 24 പ്രതികള്‍ കീഴടങ്ങി
കോഴിക്കോട്: കീഴ്ക്കോടതി വിട്ടയക്കുകയും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്ത മാറാട് കേസിലെ 24 പ്രതികളും മാറാട് പ്രത്യേക കോടതിയില്‍ കീഴടങ്ങി. ഇവരെ കോഴിക്കോട് ജില്ലാജയിലിലേക്ക് മാറ്റും.

ആഗസ്റ്റ് 16നാണ്‌ ഇവരെ ഹൈക്കോടതി ജീവപര്യന്തം തടവിന്‌ വിധിച്ചത്. ഇവരെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുണ്ടെന്ന്‌ ഡിവിഷന്‍ ബഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ശിക്ഷ. ഒന്‍പതു പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കൂട്ടക്കൊലയില്‍ ആകെ 148 പ്രതികളാണ് ഉള്ളത്. ഇതില്‍ 63 പ്രതികളെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. 

 62 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ചു വര്‍ഷം തടവുമായിരുന്നു ശിക്ഷ. കീഴ്കോടതിയില്‍ നല്‍കിയ സാക്ഷിമൊഴികള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികളേയും വെറുതെ വിടണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. 24പേരും ജീവപര്യന്തം തടവിനുപുറമെ 25,000 രൂപ പിഴയും ഒടുക്കണം.

Summery
24 accusers surrendered before court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia