SWISS-TOWER 24/07/2023

Police | നിരവധി കേസുകളില്‍ പ്രതികളായ 2 യുവാക്കളെ പൊലീസ് കാപ ചുമത്തി നാടുകടത്തി

 


ADVERTISEMENT

തലശേരി: (www.kvartha.com) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ട് യുവാക്കളെ കാപ ചുമത്തി പൊലീസ് നാടു കടത്തി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അഷിന്‍ (25), ഇ പ്രവീണ്‍ (30) എന്നിവരെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ അജിത്ത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ന്‍ജ് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി സ്വീകരിച്ചത്. 
Aster mims 04/11/2022

അഷിന്‍ ആറ് ക്രിമിനല്‍ കേസുകളിലും പ്രവീണ്‍ നാല് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതില്‍ നിന്നും പ്രതികളെ ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവായത്. 

Police | നിരവധി കേസുകളില്‍ പ്രതികളായ 2 യുവാക്കളെ പൊലീസ് കാപ ചുമത്തി നാടുകടത്തി

നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെയും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ അജിത്ത്കുമാര്‍ സിറ്റി പൊലീസ് കമീഷനര്‍ ഓഫീസില്‍ അറിയിച്ചു.

Keywords: Kannur, News, Kerala, KAAPA, Accused, Crime, Police, Deported, Imposed, Case, 2 youths accused in several cases were imposed KAAPA and deported by the police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia