SWISS-TOWER 24/07/2023

രണ്ടര വയസുകാരന്റെ തല ആശുപത്രിയിലെ ജനലഴിയില്‍ കുടുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 23.07.2015) ആശുപത്രിയിലെ ജനാലപടിയില്‍ എടുത്ത് നിര്‍ത്തി മാതാവ് കാഴ്ചകള്‍ കാണിക്കുന്നതിനിടെ രണ്ടരവയസുകാരന്റെ തല ജനലഴിയില്‍ കുടുങ്ങി. അഗ്‌നിശമനസേനയെത്തി ജനാലയുടെ ഇരുമ്പുകമ്പികള്‍ അറുത്ത് മാറ്റി കുട്ടിയെ രക്ഷിച്ചു. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ കോതായില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് റഫീക്കിനെയാണ് രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയിലാണ് സംഭവം.

രണ്ടര വയസുകാരന്റെ തല ആശുപത്രിയിലെ ജനലഴിയില്‍ കുടുങ്ങി
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ വല്ല്യുമ്മ ഐഷയ്‌ക്കൊപ്പം എത്തിയതായിരുന്നു രണ്ടര വയസുകാരനും മാതാവ് ബിസ്മിയും. മൂന്നാം നിലയില്‍ കോണിപ്പടിക്കു സമീപത്തെ ജനലിലൂടെ കുട്ടിയെ എടുത്ത് നിര്‍ത്തി കാഴ്ചകള്‍ കാണിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തല ജനലിന്റെ ഇരുമ്പുകമ്പികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. തല പുറത്തെടുക്കാനാകാതെ വന്നതോടെ കുട്ടി നിലവിളിക്കാനും തുടങ്ങി. അഴികള്‍ക്കിടയിലൂടെ കുട്ടിയുടെ തല പുറത്തെടുക്കാന്‍ മാതാവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അഗ്‌നിശമനസേന വിഭാഗം കമ്പികള്‍ മുറിച്ച് മാറ്റുന്നതിനായി ഹൈഡ്രോളിക് കട്ടറുമായി സ്ഥലത്തെത്തി.

രണ്ടര വയസുകാരന്റെ തല ആശുപത്രിയിലെ ജനലഴിയില്‍ കുടുങ്ങി
കട്ടര്‍ ഉപയോഗിച്ച കുട്ടിയുടെ തല കുടുങ്ങിയ ഭാഗത്തെ ഇരുമ്പു കമ്പികള്‍ ഒന്നൊന്നായി അറുത്തു മാറ്റുന്നതിനിടെ ഹൈഡ്രോളിക് കട്ടര്‍ തകരാറിലായി പ്രവര്‍ത്തനം നിലച്ചു. പിന്നീട് ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്ന തൊഴിലാളികളില്‍ നിന്നും മാര്‍ബിള്‍ മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ചാണ് ബാക്കി അഴികള്‍ അറുത്ത് മാറ്റി കുട്ടിയെ സുരക്ഷിതമായി എടുത്തത്. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടി. രക്ഷാപ്രവര്‍ത്തനത്തിനിടെ പേടിച്ചരണ്ട കുട്ടി നിലവിളിച്ച് കരഞ്ഞെങ്കിലും പിന്നീട് പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതോടെ കണ്ണീര് പുഞ്ചിരിക്ക് വഴിമാറി.


Keywords : Child, Hospital, Kerala, Idukki, Thodupuzha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia