തിരുവനന്തപുരത്ത് ഓടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
Dec 20, 2020, 17:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.12.2020) തിരുവനന്തപുരം വെള്ളറടയില്‍ ഓടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ക്കും വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 10.30 മണിയോടെ വെള്ളറട കുരിശുമലയിലായിരുന്നു അപകടം. വിവാഹസംബന്ധമായ ആവശ്യത്തിന് പോയ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Thiruvananthapuram, News, Kerala, Accident, Death, Injured, 2 died and 2 men injured in auto-rickshaw accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

