കടലുണ്ടിപ്പുഴയില്‍ കാണാതായ 2 കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

 


കോഴിക്കോട്: (www.kvartha.com 08.10.2021) കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ ആശിഫ്, റൈഹാന്‍ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയര്‍ ഫോഴ്‌സ് വെള്ളിയാഴ്ച കണ്ടെത്തി. താമരക്കുടി സ്വദേശി ആശിഫിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ ആശിഫിന്റെ മൃതദേഹം കണ്ടെത്തിയത്.

കടലുണ്ടിപ്പുഴയില്‍ കാണാതായ 2 കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

Keywords:  Kozhikode, News, Kerala, Death, Drowned, Children, River, 2 children drown to death in Kadalundi river
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia