ADVERTISEMENT
കൊല്ലം: (www.kvartha.com 19.07.2021) കൊല്ലത്ത് 17കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി-ദീപ ദമ്പതികളുടെ മകള്‍ ദിവ്യ(17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു താമസം. അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു.
രാവിലെ കടയില്‍ പോയി മടങ്ങിവന്ന തങ്കപ്പന്‍ വീടിനു പുറത്തുനിന്നു വിളിച്ചിട്ടും ദിവ്യ വാതില്‍ തുറക്കാതായതോടെ നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷോളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും വിവരം അറിയിച്ചു. തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസും കൊല്ലത്ത് നിന്നുളള ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.
ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ടം റിപോര്‍ട് വന്നതിന് ശേഷം മാത്രമേ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം വ്യക്തമാകൂ. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ദിവ്യ. ദിവ്യയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി എട്ടുവര്‍ഷം മുമ്പാണ് മരിച്ചത്.
Keywords: Kollam, News, Kerala, House, Death, Found Dead, Police, 17 year old girl found dead in Kollam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

