പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 9, 2020, 16:39 IST
കാസര്‍കോട്: (www.kvartha.com 09.02.2020) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മെട്ടമ്മല്‍ പ്രകാശന്റെ മകള്‍ നവ്യ(17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കാട്ടുകുളങ്ങര കുതിരക്കളിയമ്മ ദേവസ്ഥാനം ഉത്സവത്തില്‍ നവ്യ പങ്കെടുത്തിരുന്നു.
അഞ്ചു മണിയോടെ ക്ഷേത്ര പരിസരത്തു നിന്നും കാണാതായ പെണ്‍കുട്ടിയെ പിന്നീട് വീട്ടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് നവ്യ. തൈക്കോണ്ടോ ദേശീയ മത്സരത്തിലടക്കം മെഡലുകള്‍ നേടിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രജനിയാണ് മാതാവ്. ഏക സഹോദരി നയന.
Keywords: Kasaragod, News, Kerala, Death, Student, Girl, Suicide, Hospital, House, Temple, 17 year old girl commit suicide in Kasargod

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.