Fined | '16 വയസുകാരന്‍ ഇരു ചക്ര വാഹനമോടിച്ചു': ആര്‍സി ഉടമയ്‌ക്കെതിരെ കാല്‍ ലക്ഷം പിഴ ചുമത്തി പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപറമ്പ്: (www.kvartha.com) തളിപ്പറമ്പില്‍ കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു. എസ്‌ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിക്കീല്‍ പാര്‍കിന് സമീപത്തുവച്ച് വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനമോടിച്ചെത്തിയ 16 വയസുകാരനെ പിടികൂടി പിഴ ചുമത്തി. രക്ഷിതാവിനും ആര്‍ സി ഉടമയ്ക്കുമെതിരെ കേസെടുത്തു.
Aster mims 04/11/2022

വെള്ളിക്കീല്‍ പാര്‍കിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് 16 കാരനെ പിടികൂടിയത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവിനെതിരെയും, ആര്‍സിഉടമയായ കുട്ടിയുടെ സുഹൃത്തിന്റെ മാതാവിനെതിരെയും കേസെടുത്തു. 

Fined | '16 വയസുകാരന്‍ ഇരു ചക്ര വാഹനമോടിച്ചു': ആര്‍സി ഉടമയ്‌ക്കെതിരെ കാല്‍ ലക്ഷം പിഴ ചുമത്തി പൊലീസ്

പൊലീസ് പറയുന്നത്: തളിപ്പറമ്പിലെ സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ഥിയാണ് പിടിയിലായത്. മറ്റുള്ളവരുടെ ജീവനും രക്ഷയ്ക്കും അപായമുണ്ടാക്കുന്ന വിധത്തിലാണ് കുട്ടി ബൈകോടിച്ചത്.  തുടര്‍ന്ന് ബൈക് കസ്റ്റഡിയിലെടുത്തു. ബൈകിന് ഇന്‍ഷൂറന്‍സും അടച്ചിരുന്നില്ല. പ്രായപൂര്‍ത്തിയാകാ ത്തവര്‍ വാഹനം ഓടിച്ചാല്‍ 25,000 രൂപ വരെയാണ് പിഴയീടാക്കാറുള്ളത്. ബൈകിന് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ അതിന്റെ പിഴ കൂടി അടക്കേണ്ടിവരും. തലശേരി കോടതിയിലാണ് പിഴയടക്കേണ്ടത്. 

അതേസമയം കഴിഞ്ഞ ദിവസം അള്ളാംകുളത്ത് വച്ചും കുട്ടി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ 55,000 രൂപയാണ് രക്ഷിതാവ് തലശേരി കോടതിയില്‍ പിഴയായി അടച്ചത്. ഹെല്‍മറ്റ് ധരിക്കാതെയും മൂന്നു പേരെ കയറ്റിയും അപകടകരമായ രീതിയിലാണ് പലപ്പോഴും കുട്ടി ഡ്രൈവര്‍മാരുടെ യാത്ര. പലപ്പോഴും അരലക്ഷം വരെ പിഴയീടാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി കര്‍ശന നടപടികളാണ് കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ പൊലീസ് സ്വീകരിച്ച് വരുന്നത്.

Keywords: Thaliparamba, News, Kerala, Police, Case, Fine, RC owner, Minor boy, 16-year-old boy drove two-wheeler: Police fined against the RC owner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia