മതിയായ രേഖകളില്ലാതെ കാറില്‍ പന്തളത്തേക്ക് കൊണ്ടുവന്ന 1.5 കോടിയുടെ സ്വര്‍ണം പിടികൂടി
Oct 8, 2021, 13:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കരുനാഗപ്പള്ളി: (www.kvartha.com 07.10.2021) മതിയായ രേഖകളില്ലാതെ കാറില്‍ പന്തളത്തേക്ക് കൊണ്ടുവന്ന 1.5 കോടിയുടെ സ്വര്‍ണം പിടികൂടി. മൂന്ന് കിലോ 330 ഗ്രാമാണ് സ്വര്‍ണം ജി എസ് ടി കരുനാഗപ്പള്ളി സ്‌ക്വാഡ് പിടികൂടിയത്. നികുതി, പിഴ ഇനങ്ങളില്‍ 8.5 ലക്ഷം രൂപ ഈടാക്കി സ്വര്‍ണാഭരണങ്ങള്‍ ഉടമയായ മഹാരാഷ്ട്ര സ്വദേശിക്ക് വിട്ടുനല്‍കി.

ജി എസ് ടി എന്‍ഫോഴ്‌സ്‌മെന്റ് ജോയന്റ് കമീഷണര്‍ കെ സുരേഷ്, കൊല്ലം ഇന്റലിജന്‍സ് ഡെപ്യൂടി കമീഷണര്‍ എച് ഇര്‍ശാദ് എന്നിവരുടെ പ്രത്യേക നിര്‍ദേശപ്രകാരം അടൂരില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍മാരായ ബി രാജേഷ്, എസ് രാജേഷ്‌കുമാര്‍, ബി രാജീവ്, ടി രതീഷ്, സോനാജി, ഷൈല പി ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Keywords: News, Kerala, Gold, Fine, Seized, Car, 1.5 crore gold seized without documents
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.