കണ്ണൂരില്‍ രണ്ട് ദിവസത്തേയ്ക്ക് നിരോധനാജ്ഞ;പയ്യന്നൂരില്‍ ലീഗ് ഓഫീസിന് തീയിട്ടു
Aug 1, 2012, 17:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് കണ്ണൂരില്‍ നിരോധനാജ്ഞ. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ രോഷാകുലരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പയ്യന്നൂരിലെ ലീഗ് ഓഫീസിന് തീയിട്ടു. പ്രദേശത്തെ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരേയും ആക്രമണമുണ്ടായി. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേയും കല്ലേറുണ്ടായി.
തളിപ്പറമ്പിലെ എം.എസ്.എഫ്. നേതാവ് അരിയിലെ അബ്ദുല്‍ ഷുക്കൂറിനെ വധിച്ചകേസിലാണ് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനെന്ന വ്യാജേന കണ്ണൂര്‍ എസ്.പി ഓഫീസില്‍ വിളിച്ചുവരുത്തിയ പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ 38ം പ്രതിയാണ് പി ജയരാജന്‍. കൊലക്കേസില്‍ ഗൂഡാലോചന നടന്നിട്ടും കൊലപാതകം തടയാന്‍ ശ്രമിച്ചില്ല എന്നതാണ് പി ജയരാജനെതിരായ കേസ്.
English Summery
144 declared in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

