വിലേജ് ഓഫീസ് നിര്‍മിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 120 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
Apr 9, 2022, 06:45 IST
എറണാകുളം: (www.kvartha.com 09.04.2022) മൂവാറ്റുപുഴയില്‍ വിലേജ് ഓഫീസ് (Village Office) നിര്‍മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ഇബി എക്‌സിക്യൂടീവ് എന്‍ജിനീയര്‍ കെ ആര്‍ രാജീവ് ഉള്‍പെടെ 120 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വൈദ്യുത ഭവന്‍ ഓഫിസിന് മുന്‍പില്‍ വിലേജ് ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണം കെഎസ്ഇബി ജീവനക്കാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഇതിനു പിന്നാലെ നഗരത്തില്‍ വൈദ്യുതി തടസപ്പെട്ടു. മൂവാറ്റുപ്പുഴ അരമനപ്പടിക്ക് സമീപമുള്ള കെഎസ്ഇബി നമ്പര്‍ വണ്‍ ഓഫിസിന് മുന്‍വശത്തായി സ്മാര്‍ട് വിലേജ് ഓഫീസ് നിര്‍മിക്കുന്നതിനെ ചൊല്ലിയാaണ് തര്‍ക്കമുണ്ടായത്. ഈ നിര്‍മാണത്തിനെതിരെ കെഎസ്ഇബി നേരത്തെ തന്നെ എതിര്‍പറിയിച്ചിരുന്നു. പിന്നീട് കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചത്.

എന്നാല്‍ റവന്യു വകുപ്പ് ഭൂമികയ്യേറി എന്നു പരാതിപ്പെട്ട് കെഎസ്ഇബി ഹൈകോടതിയെ സമീപിച്ചു. ഏപ്രില്‍ നാലിന് ഊര്‍ജ സെക്രടറിയും റവന്യു സെക്രടറിയും ചേര്‍ന്നുള്ള ഉന്നതാധികാര കമിറ്റിക്ക് കോടതി കേസ് റഫര്‍ ചെയ്തു. ഹൈപവര്‍ കമിറ്റിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരാനുള്ള കോടതി നിര്‍ദേശം ലംഘിച്ച് റവന്യു വകുപ്പ് നിര്‍മാണം ആരംഭിച്ചുവെന്ന് ആരോപിച്ചാണ് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തിയത്.
Keywords: Ernakulam, News, Kerala, Village office, Arrest, Arrested, KSEB, High Court, Police, 120 KSEB employees arrested for dispute over land.
Keywords: Ernakulam, News, Kerala, Village office, Arrest, Arrested, KSEB, High Court, Police, 120 KSEB employees arrested for dispute over land.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.