Injured | സൈക്‌ളില്‍ സഞ്ചരിക്കുകയായിരുന്ന 12കാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്ക്

 


ADVERTISEMENT

മാന്നാര്‍: (KVARTHA) സൈക്‌ളില്‍ സഞ്ചരിക്കുകയായിരുന്ന 12കാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്ക്. കുരട്ടിക്കാട് അന്‍സാദ് മന്‍സിലില്‍ അന്‍സാദിന്റെ മകന്‍ മുഹമ്മദ് നഹ്യാനാണ് (12) പരുക്കേറ്റത്. ബുധനാഴ്ച രാത്രി (05.10.2023) കുരട്ടിക്കാട് തൊമ്മന്‍ പറമ്പ് കടവിന് സമീപം വച്ചാണ് സംഭവം.
Aster_MIMS

സൈക്‌ളില്‍ വരുകയായിരുന്ന വിദ്യാര്‍ഥിയുടെ ദേഹത്തിലേക്ക് നായ ചാടിക്കയറുകയായിരുന്നു. സൈക്‌ളില്‍ നിന്ന് താഴെ വീണ വിദ്യാര്‍ഥിക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടത് കാലിന്റെ തുട ഭാഗത്ത് കടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. വിദ്യാര്‍ഥിയെ തിരുവല്ല താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Injured | സൈക്‌ളില്‍ സഞ്ചരിക്കുകയായിരുന്ന 12കാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്ക്

അതേസമയം ഒരാഴ്ച മുമ്പ് കുരട്ടിക്കാട് പ്രദേശത്ത് ആറുപേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. തെരുവ് നായയുടെ ശല്യം കാരണം വിദ്യാര്‍ഥികളും നാട്ടുകാരും ഭീതിയിലാണ്.
    
Keywords:  Mannar, Dog, Attack, Stay Dog, Injured, 12-year-old Boy Injured In Stray Dog Attack. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia