Wasp Sting | കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; 10 പേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: (www.kvartha.com) കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്ക്. പനമരത്തിനടുത്ത കേണിച്ചിറ വളാഞ്ചേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് സംഭവം. വളാഞ്ചേരി എളമ്പാശ്ശേരി വര്‍ഗ്ഗീസ് (75), അയ്യമ്മേലിയില്‍ ബെന്നി (51), അയ്യമ്മേലിയില്‍ ജിജോ ജോണി (35) വളാഞ്ചേരി കയ്യേറ്റഭൂമി കോളനിയിലെ അജിയുടെ മകള്‍ അഭിജിത്ത് (10) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്.
പരുക്കേറ്റവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കടന്നലുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വളാഞ്ചേരിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍, സ്വകാര്യ റിസോര്‍ടില്‍ ജോലിക്കെത്തിയവര്‍, വാഹന യാത്രികര്‍ എന്നിവര്‍ക്ക് നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.
സമീപത്തില്‍ വനപ്രദേശത്ത് എവിടെയോ ഉള്ള കൂട് പരുന്ത് മറ്റോ തട്ടിയതിനാലാകാം കടന്നലുകള്‍ കൂട്ടത്തോടെ സമീപത്തെ അങ്ങാടിയിലേക്ക് എത്തിയതെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. പൊടുന്നനെയായിരുന്നു ജനങ്ങള്‍ കൂട്ടമായി നിന്നിടത്തേക്ക് കടന്നലുകള്‍ എത്തിയത്. പലരും ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പിന്നാലെ പാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Keywords: News, Kerala, Injured, attack, Wasp, Treatment, hospital, 10 injured in wasp sting.