പുതിയ ഡാമിനായി ഒരു ലക്ഷം രക്തത്തില്‍ ഒപ്പിട്ട കത്തുകള്‍ അയക്കും

 


ADVERTISEMENT

പുതിയ ഡാമിനായി ഒരു ലക്ഷം രക്തത്തില്‍ ഒപ്പിട്ട കത്തുകള്‍ അയക്കും
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനായി കേരള യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ രക്തത്തില്‍ ഒപ്പിട്ട ഒരു ലക്ഷം കത്തുകള്‍ പ്രധാനമന്ത്രിക്ക് അയക്കും. പരിപാടിയുടെ സംസ്ഥാനതല ഉല്‍ഘാടനം പി.സി തോമസ് നിര്‍വ്വഹിച്ചു. രക്തത്തില്‍ ഒപ്പിട്ട ആദ്യ കത്ത് തയ്യാറാക്കിയാണ്‌ അദ്ദേഹം പരിപാടി ഉല്‍ഘാടനം ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായിരിക്കും ഒപ്പ് ശേഖരണം നടക്കുക. രക്ത ലിഖിത ഒപ്പുകള്‍ കണ്ടാല്‍, കേന്ദ്രസര്‍ക്കാരിന്റെ മനസലിയുമെന്നും പുതിയ ഡാമിന് അനുമതി തരുമെന്നുമാണ് സംഘാടകരുടെ പ്രതീക്ഷ
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia