- പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസിഡണ്ട്
- കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറി
- സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ട്രഷറര്‍
വെളിമുക്ക്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരെയും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (വൈ.പ്രസിഡണ്ട്), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ ഖാസിം മുസ്‌ലിയാര്‍ (സെക്രട്ടറി), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പുല്ലിശ്ശേരി, കെ.ടി ഹംസ മുസ്‌ലിയാര്‍ കാലിക്കുനി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പനങ്ങാങ്ങര, എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, വി. മോയിമോന്‍ ഹാജി മുക്കം, എം.പി ഹസ്സന്‍ ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി.കെ പരീക്കുട്ടി ഹാജി കോഴിക്കോട്, എം.സി മായിന്‍ ഹാജി നല്ലളം, കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍ കൊല്ലം, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട്, കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ എന്നിവരാണ് മറ്റുഅംഗങ്ങള്‍.
പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച യോഗം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ റിപോര്‍ട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ നന്ദി പറഞ്ഞു.
Keywords : Samastha, Kerala, State Committee, PKP Abdul Salam Musliyar, Kottumala TM Bappu Musliyar, Sayyid Hyder Ali Shihab Thangal, SKIMVB state committee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.