സംഘര്‍ഷം തുടരുന്നു; കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍

 


സംഘര്‍ഷം തുടരുന്നു; കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍
കോതമംഗലം: മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം സംഘര്‍ഷാവസ്ഥയില്‍ തുടരുകയാണ്‌. ആശുപത്രി മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന്‌ കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കും. സമരം നയിക്കുന്ന മൂന്ന്‌ നഴ്സുമാര്‍ ആത്മഹത്യാ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തില്‍ കയറിയതിനെത്തുടര്‍ന്ന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അനുരജ്ഞന ചര്‍ച്ചനടത്തിയെങ്കിലും മാനേജ്മെന്റിന്റെ കടുത്ത നിലപാടിനെത്തുടര്‍ന്ന്‌ ചര്‍ച്ച പരാജയപ്പെട്ടു.

ഇതിനിടെ നാട്ടുകാരും നഴ്സുമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ ഇരട്ടിയാക്കി. സംഘര്‍ഷത്തിനിടയില്‍ നാട്ടുകാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ആശങ്കപടര്‍ത്തി.

ആശുപത്രിയുടെ ഇരുഗേറ്റുകളിലും വന്‍ കല്ലേറുണ്ടായി. ഒട്ടേറെപേര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടറും പി.രാജീവ് എം.പിയും സ്ഥലത്തെത്തി രാത്രി വൈകി സമരക്കാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ഫോണിലൂടെയാണ് പങ്കുചേര്‍ന്നത്. മുഴുവന്‍ പേരെയും തിരിച്ചെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെ പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ട ചര്‍ച്ച വഴിമുട്ടി. ഹൈക്കോടതിയുടെ തര്‍ക്കപരിഹാരസമിതി മുഖേനയോ മന്ത്രി നേരിട്ടോ ഇടപെട്ട് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഷേഖ്പരീത് അറിയിച്ചു.

Key Words: Kerala, Kothamangalam, Nurses Strike,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia