ശ്രീവിദ്യയുടെ സ്വത്ത് വിവാദത്തില്‍ ഗണേഷിനൊപ്പം മുനീറും പ്രതിക്കൂട്ടില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ഏഴു വര്‍ഷം മുമ്പു മരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച സ്വകാര്യ ട്രസ്റ്റിന്റെ പേരില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്കൊപ്പം മന്ത്രി എം.കെ മുനീറും പ്രതിക്കൂട്ടില്‍. ഗണേഷ്, മുനീര്‍, ഗണേഷിന്റെ സഹോദരീ ഭര്‍ത്താവും റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ടി. ബാലകൃഷ്ണന്‍ എന്നിവരുള്‍പെട്ടതാണ് ട്രസ്റ്റ്.

തലസ്ഥാനത്ത് ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്ന എട്ടു സെന്റ് സ്ഥലവും വീടും 15 ലക്ഷത്തിലധികം രൂപ ബാങ്ക് ബാലന്‍സും 350 ഗ്രാം സ്വര്‍ണവും ഉള്‍പെടെയുള്ള സ്വത്ത് ഈ ട്രസ്റ്റിന്റെ അധീനതയിലാണ്. കൂടാതെ മൂന്നു ലക്ഷം രൂപയുടെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സും മറ്റും ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്നു. ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നു നിര്‍ദേശിക്കുന്ന നാലു പേജ് വരുന്ന വില്‍പത്രവും ശ്രീവിദ്യ തയ്യാറാക്കിയിരുന്നു. കാന്‍സര്‍ രോഗബാധിതയായിരുന്ന അന്ത്യനാളുകളില്‍ ശ്രീവിദ്യയ്ക്കു സഹായിയായി എല്ലാ കാര്യത്തിലും ഉണ്ടായിരുന്ന ഗണേഷ്‌കുമാറിനെയാണ് അവര്‍ വില്‍പത്രം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത്.

ശ്രീവിദ്യയുടെ സ്വത്ത് വിവാദത്തില്‍ ഗണേഷിനൊപ്പം മുനീറും പ്രതിക്കൂട്ടില്‍
അതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷ് ട്രസ്റ്റ് രൂപീകരിച്ചത്. ചെന്നൈയിലുള്ള ഏക സഹോദരനും ശ്രീവിദ്യയുടെ വീട്ടിലെ വേലക്കാരിയായിരുന്ന സ്ത്രീക്കും ഉള്‍പെടെ സ്വത്തില്‍ കൃത്യമായ അവകാശം എഴുതിവച്ചാണ് വില്‍പത്രം തയ്യാറാക്കിയത്. ബാക്കി ഭാഗം അഗതികള്‍ക്കും രോഗികള്‍ക്കും മറ്റും സഹായം എത്തിക്കാനുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതേവരെ ഇതിലൊരു കാര്യവും ട്രസ്റ്റ് നടപ്പാക്കിയിട്ടില്ല എന്നാണ് വിമര്‍ശനം.

ശ്രീവിദ്യയുടെ സഹോദരന്‍ തന്നെയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗണേഷ് മന്ത്രിയായിരിക്കെ കേരളത്തിലെത്തി മുഖ്യമന്ത്രിയെക്കണ്ട് ഇക്കാര്യങ്ങള്‍ വിശദമായി പറഞ്ഞിരുന്നുവെന്നും ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ പോയിരുന്ന ഗണേഷ് തിരിച്ചുവരുമ്പോള്‍ വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നുവെന്നും ശ്രീവിദ്യയുടെ സഹോദരന്‍ വിശദീകരിക്കുന്നു.

ശ്രീവിദ്യയുടെ സ്വത്ത് വിവാദത്തില്‍ ഗണേഷിനൊപ്പം മുനീറും പ്രതിക്കൂട്ടില്‍എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ച അദ്ദേഹം, താന്‍ ഹൃദ്രോഗിയായതിനാല്‍ കേരളത്തില്‍ തുടര്‍ച്ചയായി താമസിച്ച് നിയമ പോരാട്ടത്തിനു പറ്റിയ സാഹചര്യത്തില്‍ അല്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡോ. എം.കെ മുനീറിനെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ശ്രീവിദ്യ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത വിവാദമായിരിക്കുന്നത്. ഏഴു വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് താന്‍ ആ ട്രസ്റ്റിന്റെ യോഗത്തില്‍ പങ്കെടുത്തത് എന്ന് ടി. ബാലകൃഷ്ണന്‍ പറയുന്നു. എന്നാല്‍ മുനീര്‍ ഇക്കാര്യത്തിലെ അവ്യക്തത നീക്കാന്‍ തയ്യാറായിട്ടില്ല.

ശ്രീവിദ്യയുടെ സ്വത്ത് വിവാദത്തില്‍ ഗണേഷിനൊപ്പം മുനീറും പ്രതിക്കൂട്ടില്‍ശ്രീവിദ്യയുടെ സ്വത്തുക്കള്‍ സാമൂഹിക സേവനത്തിന് ഉപയോഗിക്കാനും മറ്റും അവരുടെ നിര്‍ദേശപ്രകാരം തന്നെ മരണാനന്തരം ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ സദുദ്ദേശപരമായി താന്‍ അതുമായി സഹകരിക്കുകയായിരുന്നുവെന്ന് മുനീര്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും അടുത്ത കേന്ദ്രങ്ങളോട് പറഞ്ഞതായി അറിയുന്നു. എന്നാല്‍ പിന്നീട് ഗണേഷ് മാത്രമാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയതത്രേ. വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗണേഷിനോട് ഇക്കാര്യം ആരാഞ്ഞെങ്കിലും കൃത്യമായ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുനീര്‍ നിശ്ശബ്ദത പാലിക്കുന്നത് എന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടു തുറന്നു പറയാന്‍ ഡോ. എം.കെ മുനീര്‍ തയ്യാറാകണം എന്ന് മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നും അറിയുന്നു. കുറച്ചുകൂടി കാത്തിരിക്കാനും ഗണേഷില്‍ നിന്നു താന്‍ വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നുവെന്നുമാണ് മുനീര്‍ ഇതിനു മറുപടി നല്‍കിയിരിക്കുന്നത്.

ട്രസ്റ്റിന്റെ യോഗം ഉടന്‍ വളിച്ചു ചേര്‍ത്ത് ശ്രീവിദ്യയുടെ വില്‍പത്രത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് മുനീര്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. അതിനു ഗണേഷ് വഴങ്ങുന്നില്ല എന്നു വന്നാല്‍ മുഖ്യമന്ത്രി തലത്തില്‍ തന്നെ പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് മുനീര്‍ ശ്രമിക്കുന്നത്. വീണ്ടും മന്ത്രിയാകാന്‍ ശ്രമിക്കുന്ന ഗണേഷ് കുമാറിന് ശ്രീവിദ്യാ ട്രസ്റ്റ് വിവാദം അവസാനിപ്പിക്കാതെ പറ്റില്ല എന്നാണ് ശ്രീവിദ്യയുടെ സഹോദരനും മുനീറും ഉള്‍പെടെ കരുതുന്നത്.

Also Read: 
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളി കെ.എസ് അബ്ദുല്ല പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

Keywords : Thiruvananthapuram, Minister, M.K.Muneer, Ganesh Kumar, Kerala, Sreevidya, Actress, Trest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia