SWISS-TOWER 24/07/2023

മറയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് അഞ്ച് ചന്ദനമരങ്ങള്‍ വെട്ടിക്കടത്തി

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 07/02/2015) മറയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് അഞ്ച് ചന്ദനമരങ്ങള്‍ വെട്ടിക്കടത്തി. മറയൂരിലെ സ്വകാര്യ ഭൂമികളില്‍ നിന്നൂം നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചന്ദന മോഷണമാണ് ഇത്. ചന്ദന സംരക്ഷണ വേലികളാല്‍ ചുറ്റപ്പെട്ട സ്വകാര്യ ഭൂമിയില്‍ നിന്നാണ് രണ്ട് ചുവടുകളായി നിന്ന അഞ്ചു ചന്ദനമരങ്ങള്‍ ഒറ്റ രാത്രി കൊണ്ട് വെട്ടികടത്തിയത്. പൂര്‍ണ്ണമായും കാതലെത്തിയ ഓരോ മരങ്ങള്‍ക്കൂംനൂറ് കിലോ ഗ്രാമിലധികം തൂക്കം വരും.

മറയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് അഞ്ച് ചന്ദനമരങ്ങള്‍ വെട്ടിക്കടത്തി
തിരൂവനന്തപുരത്ത് താമസിക്കൂന്ന മറ്റം വനജോത്സന വീട്ടില്‍ തങ്കമ്മ സിറിയക്കിന്റെ പറമ്പില്‍ നിന്ന മരങ്ങളാണ് ചന്ദന മാഫിയ വിദഗ്ധമായി മുറിച്ചുകടത്തിയത്രാത്രി നാച്ചിവയല്‍ റിസര്‍വിലെ അക്കരശീമ ഭാഗത്ത് കയറിയ മോഷ്ടാക്കള്‍ വാച്ചര്‍ന്മാരൂടെ ശ്രദ്ധ ആ ഭാഗത്തേക്ക് തിരിച്ച ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. പത്ത് വീട് ,ഇല്ലിചുവട് എന്നീ കാവല്‍ പുരകളിലും ഫീല്‍ഡിലും ഉണ്ടായിരൂന്ന വാച്ചര്‍ന്മാര്‍ അക്കര ശീമ ഭാഗത്തെക്ക് നീങ്ങിയപ്പോഴാണ് മോഷ്ടാക്കള്‍ ചന്ദന റിസര്‍വിനാല്‍ മൂന്നൂ വശവും ചുറ്റപ്പെട്ട ഭൂമിയില്‍ നിന്നൂം വന്‍ മോഷണം നടത്തിയത്.

രാത്രി 11 വരെമോഷണം നടന്നിരൂന്നില്ലെന്ന് തോട്ടത്തിന്റെമാനേജര്‍സേവ്യര്‍ പറയുന്നൂ.പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നൂറ്റമ്പതിലധികം വര്‍ഷം പഴക്കമുള്ള ചന്ദന മരങ്ങളാണ് മോഷണം പോയത്. നാച്ചിവയല്‍ ചന്ദന റിസര്‍വിനാല്‍ മൂന്ന് വശവും ചുറ്റപ്പെട്ട പട്ടയഭൂമിയാണിത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Sandal Tree, Marayoor.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia