SWISS-TOWER 24/07/2023

പിറവം ഉപതെരഞ്ഞെടുപ്പ്: അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് അംഗീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പിറവം ഉപതെരഞ്ഞെടുപ്പ്: അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് അംഗീകരിച്ചു
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് നിര്‍ദ്ദേശിച്ച അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് അംഗീകരിച്ചു. പിറവം ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് ജയിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനൂപിന്റെ വിജയത്തിനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യാതൊരു തര്‍ക്കവും ജേക്കബ് ഗ്രൂപ്പിലും യുഡിഎഫിലും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പിറവത്ത് അനൂപിന്റെ വിജയത്തിനുള്ള എല്ലാ സഹാചര്യവും നിലനില്‍ക്കുന്നുണ്‌ടെന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു.

മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റേതു ക്രിയാത്മക വിമര്‍ശനം മാത്രമാണെന്നു പി.പി.തങ്കച്ചന്‍ പറഞ്ഞു. മദ്യനയത്തില്‍ അപാകതകള്‍ ഉണ്ടെന്നതു സുധീരന്റെ മാത്രം അഭിപ്രായമല്ല. മദ്യനയത്തില്‍ പാളിച്ചയുണ്ട്. മദ്യനയം പിറവത്തു തിരിച്ചടിക്കുമെന്നു സുധീരന്‍ പറഞ്ഞിട്ടില്ല. അതു ചിലരുടെ വ്യാഖാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Piravom, Re-election,  Anoop Jacob, UDF, Kochi, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia