കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒഞ്ചിയത്ത്. റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഒഞ്ചിയത്ത് കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പിണറായി ഒഞ്ചിയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. രാവിലെ പത്തു മണിയോടെ വടകര നാദാപുരം റോഡിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പിണറായി യാത്ര ആരംഭിക്കുക. ടി.പി വധവുമായി ബന്ധപ്പെട്ട് പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരേയും ആക്രമണമുണ്ടായ സി.പി.എം ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിക്കും. വൈകിട്ട് പയ്യോളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.
ജൂണ്‍ നാലിനാണ് ടിപി ചന്ദ്രശേരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചന്ദ്രശേഖരന്റെ വധത്തിനുപിന്നില്‍ സിപിഎമ്മാണെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍. കൊലക്കേസില്‍ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ വിഎസ് ശക്തമായ നിലപാടെടുത്തതോടെ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രനേതൃത്വത്തിന്റെ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പിണറായിയുടെ ഒഞ്ചിയം സന്ദര്‍ശനമെന്നതിനാല്‍ വന്‍ പ്രാധാന്യമാണ് മാധ്യമങ്ങള്‍ ഈ സന്ദര്‍ശനത്തിന് നല്‍കുന്നത്.

English Summery
CPIM state secretary Pinarayi Vijayan visits Onjiyam today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.