SWISS-TOWER 24/07/2023

പിണറായിക്കെതിരെ വിഎസ് രംഗത്ത്

 


ADVERTISEMENT

പിണറായിക്കെതിരെ വിഎസ് രംഗത്ത്
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് രംഗത്ത്. പിണറായി പറയുന്നതെല്ലാം പാര്‍ട്ടിയുടെ നിലപാടുകളല്ല. കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ഉള്ളതു പോലെ ഹൈക്കമാന്‍ഡ് സിപിഎമ്മില്‍ ഇല്ല. സിപിഎമ്മില്‍ ചില വ്യവസ്ഥാപിത രീതികളുണ്ട്. നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടി കൂട്ടായ ചര്‍ച്ചകള്‍ നടത്തിയാണു നിലപാടെടുക്കേണ്ടത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ ദക്ഷിണമൂര്‍ത്തിയ്ക്കു ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ട്. കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ വന്ന ലേഖനത്തില്‍ പിണറായി വിജയനെ ന്യായീകരിച്ചും തന്നെ എതിര്‍ത്തുമാണ് ദക്ഷിണമൂര്‍ത്തി എഴുതിയിരിക്കുന്നത്.

ഒഞ്ചിയത്തെ സഖാക്കളെക്കുറിച്ച് തന്റെ അഭിപ്രായം വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ വിജയന്റെ അഭിപ്രായമല്ല എന്റേതെന്ന് പറഞ്ഞു കഴിഞ്ഞു. കുലംകുത്തി പ്രയോഗം വിജയന്റേതു മാത്രമാണ്. അതു പാര്‍ട്ടിയുടേതല്ല. പഞ്ചായത്തുതലത്തിലുണ്ടായ ചില നിലപാടുകളിലെ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു ഒഞ്ചിയത്തു സഖാക്കള്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി ചര്‍ച്ച നടത്തി ഇവരെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കേണ്ടതായിരുന്നു. അതു ചെയ്തില്ല.

പിണറായിയെ ഡാങ്കെയോടു ഉപമിക്കുകയും വിഎസ് ചെയ്തു. 64 ല്‍ ഡാങ്കെ വര്‍ഗവഞ്ചകരെന്നു വിളിച്ചവരുടെ പിന്നില്‍ പിന്നീടു ലക്ഷങ്ങളാണു അണിനിരന്നത്. നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങള്‍ തിരുത്തപ്പെടും. പാര്‍ട്ടി നേതൃത്വത്തിലും കമ്മിറ്റിയിലും ഇത്തരം വികാരങ്ങള്‍ ഉയര്‍ന്നവരും. ചന്ദ്രശേഖരനെ കൊന്നവര്‍ ആരായാലും അവരെ പുറത്തു കൊണ്ടുവരണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

English Summery
V.S turned against Pinarayi Vijayan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia