SWISS-TOWER 24/07/2023

ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയിലായി

 


തൃശൂര്‍: നിരവധി പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കഴിയവേ ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ പൊലീസ് പിടികൂടി. തൃശൂര്‍ പുതുക്കാട്ട് നെല്ലായില്‍ നിന്നാണ് ജയാനന്ദന്‍ പിടിയിലായത്. ഇവിടെ ബസ് കാത്തു നിന്ന ജയാനന്ദനെ പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ജയാനന്ദനാണെന്ന് തിരിച്ചറിഞ്ഞത്.

ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയിലായിപൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജൂണ്‍ പത്തിനാണ് ജയാനന്ദന്‍ സഹതടവുകാരനായ സ്പിരിറ്റ് കേസിലെ പ്രതി ഊപ്പ പ്രകാശിനൊപ്പം തടവ് ചാടിയത്. ആലപ്പുഴ സ്വദേശിയായ പ്രകാശ് രണ്ടാം ദിവസം പിടിയിലായിരുന്നു.

തൃശൂര്‍, എറണാകുളം ജില്ലകളിലായി മോഷണം ലക്ഷ്യമിട്ട് നടത്തിയ നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ് ജയാനന്ദന്‍. നിലവില്‍ ഇരട്ടക്കൊലപാതകം അടക്കം എട്ടുകേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇരകളെ തലയ്ക്കടിച്ച് മൃഗീയമായി കൊലപ്പെടുത്തുന്നതിനാലാണ് ഇയാള്‍ക്ക് റിപ്പര്‍ എന്നു വിളിപ്പേര്‍ വീണത്.

മൂന്നുവര്‍ഷം മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയാനന്ദന്‍ തടവ് ചാടിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇയാളെ ഊട്ടിയില്‍ നിന്ന് പിടികൂടിയിരുന്നു. 2007 ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാള്‍ തടവ് ചാടാന്‍ ശ്രമം നടത്തിയിരുന്നു. കണ്ണൂരിലെ ജയില്‍ ചാട്ടത്തിനു ശേഷമാണ് ജയാനന്ദനെ തിരുവന്തപുരം ജയിലിലേക്ക് മാറ്റിയത്.

Keywords: Kerala news, Ripper Jayanandhan, Escaped, Held,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia