ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ജനയുഗത്തിനും സിപിഐക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന് രംഗത്ത്. സിപിഐ അരാഷ്ട്രീയ പാര്ട്ടിയായോയെന്ന് ചോദിച്ച പിണറായി തിരുത്തുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നല്കി. ഹര്‍ത്താലിനെ വിമര്‍ശിക്കുന്ന ജനയുഗം, മനോരമയുടേയും മാതൃഭൂമിയുടേയും രാഷ്ട്രീയത്തിലേക്ക് നീങ്ങിയോ? സിപിഐ(എം) ആശയം സിപിഐ നടപ്പിലാക്കണമെന്ന് ഒരുകാലത്തും ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയം മനസ്സിലാക്കി സഹായിക്കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. കോണ്‍ഗ്രസിന്റെ കൂടെ ഭരിച്ച കാലം സിപിഐ പത്രാധിപര്‍ മറക്കരുത്. ജനസംഘത്തിന്റെ കൂടെ ഇരിക്കാനും മടികാണിച്ചില്ല. അത്തരം അല്‍പ്പത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഐ(എം). അച്യുത മേനോന് സര്‍ക്കാരാണ് അടിയന്തരാവസ്ഥക്കാലത്ത് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്- പിണറായി പറഞ്ഞു.
സിപിഎമ്മിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു പിണറായി. സിപിഎമ്മിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയും കേന്ദ്രനേതൃത്വത്തിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ജനയുഗം നടത്തിയത്.
Key Words: Kerala, CPI(M), CPI, Pinarayi vijayan,
സിപിഎമ്മിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു പിണറായി. സിപിഎമ്മിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയും കേന്ദ്രനേതൃത്വത്തിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ജനയുഗം നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

