കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കത്തിപ്പടരുന്നു; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍

 


ADVERTISEMENT

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കത്തിപ്പടരുന്നു; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍
തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കത്തിപ്പടരുകയാണ്‌. ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും പരിസര പ്രദേശങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.

ജനപ്രിയ മുഖ്യമന്ത്രി ചമയുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി പുനഃസംഘടനയെ അട്ടിമറിക്കുകയാണെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. തനിക്ക് ശേഷം പ്രളയമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കോതമംഗലത്ത് നഴ്‌സിംഗ് സമരത്തില്‍ കേസെടുത്ത മുഖ്യമന്ത്രിക്ക് കാലം മാപ്പു നല്‍കില്ല. സമരം ചെയ്ത നഴ്‌സുമാരെ കള്ളക്കേസില്‍ കുടുക്കിയ വര്‍ഗീയവാദിയാണ് മുഖ്യമന്ത്രിയെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.

Key Words: Kerala, Umman Chandi, Congress, KPCC, Posters, Thiruvananthapuram,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia