എം.ഡി.എം.കെ കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുന്നു: വൈകോ അറസ്റ്റില്‍

 


എം.ഡി.എം.കെ കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുന്നു: വൈകോ അറസ്റ്റില്‍
കുമളി: എം.ഡി.എം.കെ പ്രവര്‍ത്തകര്‍ അതിര്‍ത്തിയിലെ റോഡുകള്‍ ഉപരോധിക്കുന്നു. ഇതേതുടര്‍ന്ന്‍ കേരളത്തിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. തിരുവനന്തപുരം കളിയിക്കാവിളയിലും കൊല്ലം ആര്യങ്കാവിന് സമീപം ചെങ്കോട്ടയിലും ഉപരോധം തുടങ്ങി. ഇടുക്കിയില്‍ കുമളി , കമ്പംമേട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്പോസ്റ്റുകളിലാണ് ഉപരോധം. ഇതിനിടെ എം.ഡി.എം.കെ നേതാവ് വൈക്കോയെ കുമളിക്ക് സമീപം പോലീസ് അറസ്റ്റ് ചെയ്തു. കുരുവിനത്തുപാലത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു വൈക്കോ. നിരോധനാജ്ഞ ലംഘിച്ചതിനാണ്‌ അറസ്റ്റ് ചെയ്തത്.

English Summery
Kumali: Vaiko arrested in Kumali for violating 144 Act
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia