Phone Found | 1.5 ലക്ഷം രൂപ വിലയുള്ള ഐഫോൺ വീണത് പാറക്കെട്ടുകൾക്കിടയിൽ; കണ്ടെത്താൻ 7 മണിക്കൂർ നീണ്ട ദൗത്യം; വർക്കല ബീച്ചിൽ നടന്നത്!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോ വൈറലായിട്ടുണ്ട്
വർക്കല: (KVARTHA) അവധിക്കാലത്ത് കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തിയതായിരുന്നു കർണാടക സ്വദേശിനിയായ യുവതി. വർക്കലയിലെ ബീച്ചിൽ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരിക്കെ ഒരിക്കലും മറക്കാനാവാത്ത ഒരു പരീക്ഷണം അവർക്ക് നേരിടേണ്ടി വന്നു. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ കടൽത്തീരത്തെ പാറക്കെട്ടുകൾക്കിടയിൽ വീണ് അപ്രത്യക്ഷമാവുകയായിരുന്നു.
ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ ഐഫോൺ റിസോർട്ട് ജീവനക്കാരുടെയും കേരളാ പൊലീസിൻ്റെയും അഗ്നിരക്ഷാ സേനയുടെയും സംയുക്ത പ്രയത്‌നത്തിൻ്റെ ഫലമായി ഏഴ് മണിക്കൂറിന് ശേഷം തിരികെ ലഭിച്ചപ്പോൾ യുവതിയുടെ വാക്കുകൾ ഇടറി.
വർക്കലയിലെ ആൻ്റിലിയ ചാലറ്റിൽ റിസോർട്ടിലാണ് യുവതി താമസിച്ചിരുന്നത്. സംഭവം നടന്നതിന് പിന്നാലെ യുവതി റിസോർട്ട് ജീവനക്കാരുടെ സഹായം തേടി. ഫോൺ വീണ്ടെടുക്കാനുള്ള ഏഴു മണിക്കൂർ നീണ്ട 'രക്ഷാപ്രവർത്തനമാണ്' പിന്നീട് നടന്നത്. റിസോർട്ട് ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു. ആൻ്റിലിയ ചാലറ്റ്‌സിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ കഠിനമായ രക്ഷാദൗത്യത്തിന്റെ ഹൃദ്യമായ ദൃശ്യങ്ങൾ കാണാം.
വെല്ലുവിളി നിറഞ്ഞ പാറക്കൂട്ടങ്ങൾക്കിടയിൽ ഉദ്യോഗസ്ഥർ നിൽക്കുന്നതും ശക്തമായ തിരമാലകളോട് പോരാടുന്നതും കയറും നിശ്ചയദാർഢ്യവും കൊണ്ട് പ്രവർത്തനത്തിൽ മുഴുകുന്നതും വീഡിയോയിൽ വ്യക്തമാണ്. ഏഴ് മണിക്കൂറുകൾക്ക് ശേഷം, സംഘം വിജയകരമായി ഫോൺ കണ്ടെത്തുകയും ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
