K Sudhakaran | കാന്തപുരത്തിനോട് യുഡിഎഫ് വിജയത്തിൻ്റെ നന്ദി അറിയിക്കാൻ കെ സുധാകരനെത്തി
Jun 7, 2024, 20:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മതേതര ഇന്ത്യയുടെ നിലനിൽപിനും ഭരണഘടനാ സംരക്ഷണത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ മുൻപന്തിയിൽ ഉണ്ടാവണമെന്ന് കാന്തപുരം ഉണർത്തി
കണ്ണൂർ: (KVARTHA) കേരളത്തിലെ യുഡിഎഫ് വിജയത്തിൽ നന്ദി അറിയിക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. ഡൽഹിയിലേക്ക് പോകും മുൻപേ കാന്തപുരത്തെ കണ്ട് നന്ദി പറയണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും ആത്മാർത്ഥമായ സഹായവും വലിയ പിന്തുണയും ലഭിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.
കെ സുധാകരന്റെ സന്ദർശനത്തിൽ സന്തോഷം അറിയിച്ച കാന്തപുരം മതേതര ഇന്ത്യയുടെ നിലനിൽപിനും ഭരണഘടനാ സംരക്ഷണത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ മുൻപന്തിയിൽ ഉണ്ടാവണമെന്ന് ഉണർത്തി. കൂടിക്കാഴ്ചയിൽ ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ, അഡ്വ. പി എം നിയാസ്, റിജിൽ മാക്കുറ്റി എന്നിവർ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
