Criticism | 'ഹിന്ദുവിലെ ലേഖനം പിണറായി നേരിട്ട് പറഞ്ഞത്': കേരളം ഭരിക്കുന്നത് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ
● 'കോടികൾ ഉണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.'
കണ്ണൂർ: (KVARTHA) മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മുസ്ലിം ലീഗിന് പിന്നാലെ കോൺഗ്രസും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ദി ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മലപ്പുറം ജില്ലയെ അപമാനിച്ചുകൊണ്ട് വന്ന പരാമർശങ്ങൾക്ക് പിറകിൽ മുഖ്യമന്ത്രി തന്നെയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് പി ആർ. ഏജൻസിയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കണ്ണുരിൽ പറഞ്ഞു. 'മലപ്പുറം ജില്ലയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി നേരിട്ട് പറഞ്ഞ കാര്യമാണിത്. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. ഇത്ര മാത്രം ആത്മാർത്ഥതയില്ലാത്ത സത്യസന്ധനല്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാവില്ലെന്നും നേരത്തെ ഇടതുപക്ഷത്തിൻ്റെ മുഖ്യമന്ത്രിയായ ഇ എം ശങ്കരൻ നമ്പുതിരിപാടിനെയും അച്ചുതമേനോൻ, അച്ചുതാനന്ദൻ എന്നിവരെ കുറിച്ചൊന്നും ഞങ്ങൾ ഇതു പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിലെ മഹാത്മ മന്ദിരത്തിൽ മഹാത്മ ഗാന്ധി ജന്മദിനാചരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
പിണറായി വിജയനെ പറയുന്നത് അദ്ദേഹം ഒരു ഭീകരനായിട്ടില്ല, കോടികൾ ഉണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്ന് കെ. സുധാകരൻ പറഞ്ഞു. ശശിയെ കുറിച്ച് അൻവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നും കണ്ണൂരുകാർക്ക് ശശിയെ നന്നായി അറിയാമെന്നും സുധാകരൻ പറഞ്ഞു. രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാലാണ് ശശിയെ പാർട്ടി സസ്പെൻഡ് ചെയ്തത്. എന്നാൽ ഇപ്പോൾ ശശി പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തിന് യോഗ്യനാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഓഫിസിലേക്ക് വരുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ ശശി വാങ്ങി അപമര്യാദയായി പെരുമാറിയെന്ന ഗുരുതരമായ ആരോപണങ്ങളും അൻവർ ഉന്നയിക്കുന്നത്. ഇതിന് മുമ്പും ശശിയെ സംബന്ധിച്ച ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ബി.ജെ.പിയുടെയും ബന്ധം പുതുമയല്ലെന്നും, 1977-ൽ കുത്തുപറമ്പിൽ നടന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ബി.ജെ.പിയുടെ പിന്തുണയോടെയാണ് മത്സരിച്ചതെന്നും കെ. സുധാകരൻ ആരോപിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും അന്നത്തെ ബി.ജെ.പിയുടെ മുൻ രൂപമായ ജനസംഘത്തിന്റെ പിന്തുണ പിണറായിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വരെ ആ ബന്ധം തുടരുകയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. കേന്ദ്രം ബി.ജെ.പി ഭരണത്തിലിരിക്കുന്നതിനാൽ ലാവ്ലിൻ കേസിൽ നിരന്തരം മാറ്റി വയ്ക്കുന്നത്. ഇത് ബന്ധത്തിന്റെ ഭാഗമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫ് ശിവശങ്കരൻ ജയിലിലായിട്ടും, അതിനുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്താതിരുന്നതും ഇതിനു തെളിവാണെന്ന് സുധാകരൻ പറഞ്ഞു.
ശ്രദ്ധിക്കുക: ഈ വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രസ്താവനയുടെ ഭാഗമാണ്. രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസിയോ കോടതിയോ പുറത്തുവിട്ട വിവരങ്ങൾ അല്ല. രാഷ്ട്രീയ വിഷയങ്ങളിലുള്ള ഒരു നേതാവിൻ്റെ ആരോപണങ്ങളോ അഭിപ്രായങ്ങളോ മാത്രമായി ഇതിനെ കണക്കാക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്താവുന്നതാണ്.
#KeralaPolitics #PinarayiVijayan #KSudhakaran #Malappuram #Controversy #BJP #Congress #India