Attack | ലെബനിൽ കനത്ത ആക്രമണവുമായി ഇസ്രാഈൽ; 356 പേർ കൊല്ലപ്പെട്ടു; 1024 പേർക്ക് പരുക്ക്; പ്രദേശത്ത് നിന്ന് പലായനം തുടരുന്നു
● 800-ഓളം ഹിസ്ബുല്ല കേന്ദ്രങ്ങളെ ആക്രമിച്ചു.
● ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടു
● കഴിഞ്ഞ ആഴ്ച പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചിരുന്നു
ബെയ്‌റൂട്ട്: (KVARTHA) ഇസ്രാഈൽ സൈന്യം തെക്കൻ ലെബനനിൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 356 പേർ കൊല്ലപ്പെട്ടു, 1024 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി രാജ്യത്തിൻ്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
الخرايب pic.twitter.com/9FH3ihFPhw
— 🔻 المنشد علي بركات 🎤 🔻 (@barakat2121) September 23, 2024
തിങ്കളാഴ്ച 800-ഓളം ഹിസ്ബുല്ല കേന്ദ്രങ്ങളെ ആക്രമിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കൂടുതൽ വ്യോമാക്രമണങ്ങൾ നടത്താൻ തീരുമാനിച്ചതായി ഇസ്രാഈൽ സൈന്യം അറിയിച്ചു. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രാഈൽ ആക്രമണം നടത്തുന്നത്.
⭕ قصف عنيف بين الأحياء في جنوب لبنان pic.twitter.com/t6npcF0EXy
— مجلة الجرس 🔔 (@AlJarasMagazine) September 23, 2024
ഇസ്രാഈൽ സൈന്യം ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രദേശവാസികൾ പലായനം ചെയ്യുന്നത് തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ സിഡോണിലെ പ്രധാന ഹൈവേയിൽ, ബെയ്റൂട്ടിലേക്ക് പോകുന്ന കാറുകൾ നിറഞ്ഞിരിക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പലായനം ചെയ്യുന്ന ആളുകൾക്കായി, മൗണ്ട് ലെബനനിലെ ചില സ്കൂളുകൾ ഒരുക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി നാസർ യാസിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒക്‌ടോബറിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ലെബനനിലെ ഏറ്റവും മാരകമായ ദിവസമായി തിങ്കളാഴ്ച രേഖപ്പെടുത്തി. തെക്ക്, കിഴക്ക് ബെക്കാ താഴ്‌വര എന്നിവിടങ്ങളിൽ ഉൾപ്പെടെ വിപുലവും കൃത്യവുമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ഇസ്രാഈൽ സൈന്യം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ലെബനനിൽ പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച സംഭവത്തിൽ ഡസൻ കണക്കിന് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രാഈൽ നടത്തിയ ആക്രമണമാണെന്ന് ഹിസ്ബുല്ല ആരോപിച്ചിട്ടുണ്ട്.
#Israel #Lebanon #Hezbollah #Conflict #MiddleEast #HumanRights