SWISS-TOWER 24/07/2023

വിനീത് ഡാ... മരണക്കളിയിലെ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

 


ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 04.12.2016) ഐ എസ് എല്‍ മൂന്നാം സീസണില്‍ ലീഗ് ഘട്ടത്തിലെ നിര്‍ണായകമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കടന്നു. മലയാളി താരം സി കെ വിനീതാണ് ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. മുഹമ്മദ് റാഫിയാണ് ഗോളിനുള്ള അവസരം ഒരുക്കിയത്.

66 -ാം മിനിറ്റില്‍ പോസ്റ്റിന്റെ ഇടതുവിങ്ങിലേക്ക് ഗോളടിച്ച് സി കെ വിനീതാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടിക്കൊടുത്തത്. ഇതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങള്‍ പരുക്കന്‍ കളി തുടങ്ങി. ഇത് മുതലെടുത്ത ബ്ലാസ്റ്റേഴ്‌സ് മികച്ച പോരാട്ടം നടത്തി. സെമിയില്‍ ഡെല്‍ഹി ഡൈനാമോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

ആദ്യ പകുതി ഗോള്‍ രഹിത സമനിലയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇരുടീമുകള്‍ക്കും നിരവധി ഗോളവസരങ്ങള്‍ കിട്ടി. നിറഞ്ഞുകവിഞ്ഞ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒരു സമനില മതിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് സെമി ബര്‍ത്തിലേക്ക് യോഗ്യത നേടാന്‍.

വിനീത് ഡാ... മരണക്കളിയിലെ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

Keywords:  Kerala, Sports, ISL, CK Vineeth, Kerala blasters enters to the semi final
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia