ഐ എസ് എല്‍: മുംബൈ സിറ്റി സെമിയില്‍

 


മുംബൈ: (www.kvartha.com 23.11.2016) ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്ത് മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ കടന്നു. 13 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായാണ് മുംബൈ സെമിയില്‍ കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിനെതിരായ ജയം. ഈ സീസണില്‍ സെമിയിലെത്തുന്ന ആദ്യ ടീമാണ് മുംബൈ.

32-ാം മിനിറ്റിലായിരുന്നു മുംബൈയുടെ ആദ്യ ഗോള്‍. സുനില്‍ ഛേത്രിയുടെ പാസ് മത്യാസ് ഡെഫെഡെറികോ ഇടംകാലന്‍ ഷോട്ടിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു. 60-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ വാഡോസ് രണ്ടാം തവണയും വല ചലിപ്പിച്ചതോടെ തന്നെ മുംബൈ ഏതാണ്ട് വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് പ്രതിരോധ നിര ശ്രദ്ധയോടെ കളിച്ചു.

14 പോയിന്റുമായി ചെന്നൈയിന്‍ എഫ് സി ഏഴാം സ്ഥാനത്താണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ഐ എസ് എല്‍: മുംബൈ സിറ്റി സെമിയില്‍

Keywords : Mumbai, Sports, Football, ISL, Chennai, ISL 2016: Mumbai City FC outclass Chennaiyin 2-0, reach play-offs for first time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia