Safety Alert | ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി; സോഷ്യൽ മീഡിയയിൽ വൈറലായി വിഡിയോ


● സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാക്കുന്നു.
● കർശന നടപടിയെടുക്കണമെന്നും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി പരിശോധിക്കണമെന്നും അഭിപ്രായം.
ഹൈദരാബാദ്: (KVARTHA) കുട്ടികൾക്കായി വാങ്ങിയ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതായി തെലങ്കാന സ്വദേശി. സമൂഹ മാധ്യമങ്ങളിൽ വിഡിയോ അടക്കം പ്രദർശിപ്പിച്ചുകൊണ്ടാണ് തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി ഹനുമാൻ റെഡ്ഡിയുടെ പരാതി.
തന്റെ കുട്ടികൾ കഴിക്കുന്നതിനിടയിലാണ് ഇരുമ്പ് കമ്പി ശ്രദ്ധിയിൽപെട്ടത്. സമീപത്തെ ഒരു കടയിൽ നിന്നാണ് ഹനുമാൻ റെഡ്ഡി ഈ ബിസ്‌ക്കറ്റ് പാക്കറ്റ് വാങ്ങിയത്. കുട്ടികൾ പാക്കറ്റിലെ ഭക്ഷണം കഴിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് വിഡിയോ പങ്കുവെച്ച് കൊണ്ട് ഇദ്ദേഹം ആവശ്യപ്പെട്ടു.

A resident of Kamareddy district in Telangana made a shocking discovery as he noticed a thin iron wire embedded in one of the Bourbon biscuits he just brought for his kids. pic.twitter.com/w0v86MiKV5
— The Siasat Daily (@TheSiasatDaily) October 10, 2024
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇത് സംബന്ധിച്ച് വലിയൊരു ചർച്ച തന്നെ ഉയർന്നുവരികയാണ്. വിഡിയോ കണ്ട പലരും ഈ സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു.
#FoodSafety #BiscuitIssue #TelanganaNews #ViralVideo #ProductSafety #HealthAlert