Satire | ജനനനിരക്ക് കുത്തനെ കൂട്ടണം: വിശ്രമവേളകളില്‍ ലൈംഗിക ബന്ധത്തിന് ആഹ്വാനം ചെയ്ത് പുട്ടിന്‍; രാത്രിയായാല്‍ പുലര്‍ച്ചെ വരെ ലൈറ്റുകള്‍ അണച്ചിടാന്‍ നിര്‍ദേശം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പങ്കാളികളുടെ ആദ്യ ഡേറ്റിന് 5000 റൂബിള്‍.
● വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിനും പണം.
● വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കണം.
● വിദ്യാര്‍ഥിനികള്‍ക്ക് കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ.
മോസ്‌കോ: (KVARTHA) ജനനനിരക്ക് (Birth Rate) കുത്തനെ കൂട്ടാനായി വിശ്രമവേളകളില്‍ ലൈംഗിക ബന്ധത്തിന് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. ജനനനിരക്ക് കുറയുന്നത് നേരിടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിലാണ് റഷ്യ.
പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ 68 കാരിയായ നിന ഒസ്റ്റാനിയ ഇത് സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിള്‍ (4,395 ഇന്ത്യന്‍ രൂപ) ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ (23,122 ഇന്ത്യന്‍ രൂപ) നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.
രാത്രിയായാല്‍ 10 മണി മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചും പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. കൂടാതെ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുകയെന്നതും പരിഗണിക്കപ്പെടുന്നു.
പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്ക് കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു.
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണ് വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. മറുപടി നല്‍കാതിരുന്നവര്‍ക്ക് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത് ചോദ്യാവലിയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിയിരുന്നു. കൂടാതെ സര്‍ക്കാര്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ പ്രത്യുല്‍പാദനശേഷീ പരിശോധനാ സൗകര്യം ഇതുവരെ 20,000ല്‍ പരം സ്ത്രീകള്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുട്ടിന്‍ നേരത്തേ ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രൈന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.
#Putin #Russia #satire #humor #birthrate #population #policy #news
