Viral | പുഴക്കരയിലെ താടിക്കാരന്‍ 'സ്വാമി'ക്ക് ലൈക്ക് അടിച്ച് മഞ്ജു വാര്യര്‍; പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
● രസകരമായ ക്യാപ്ഷന്‍ നല്‍കി മധു വാര്യര്‍.
● സ്വാമി മധുവാനന്ദ തിരുവടികളെന്ന് ആരാധകര്‍.
കൊച്ചി: (KVARTHA) 2004ല്‍ 'വാണ്ടഡ്' എന്ന സിനിമയിലൂടെ (Cinema) മലയാള സിനിമയിലെത്തിയ നടനാണ് നടി മഞ്ജു വാര്യരുടെ (Manju Warrier) ജ്യേഷ്ഠന്‍ മധു വാര്യര്‍ (Madhu Warrier). അതിനുശേഷം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കൈകാര്യം ചെയ്തു. മഞ്ജു സിനിമയില്‍ നിന്നും ആദ്യപകുതി അവസാനിപ്പിച്ച് പിന്മാറിയ ശേഷമാണ് ചേട്ടന്‍ മധു അഭിനയ രംഗത്ത് കടക്കുന്നത്.
ഇതിനിടെ മായാമോഹിനി എന്ന സിനിമയില്‍ മധു വാര്യര്‍ നിര്‍മാതാവ് കൂടിയാണ്. ഇതില്‍ ഒരു ഐ.പി.എസ്. ഓഫീസറുടെ വേഷവും താരം ചെയ്തു. അതിനുശേഷം ഒരു പതിറ്റാണ്ടോളം മധു വാര്യര്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. 2022ല്‍ മഞ്ജു വാര്യര്‍ നായികയായ 'ലളിതം സുന്ദരം' എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടായിരുന്നു മധുവിന്റെ മടക്കം. സഹോദരങ്ങളായ മഞ്ജുവും മധുവും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. പിന്നീട് മധു വാര്യര്‍ പുതിയ ചിത്രങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല
ഇപ്പോഴിതാ മഞ്ജു ലൈക്ക് അടിച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അത് മറ്റാരുമല്ല, മഞ്ജുവിന്റെ സഹോദരനായ മധു വാര്യരുടെ ഒരു ചിത്രമാണ്. പുഴയോരത്ത് ധ്യാനനിമഗ്‌നനായി ഇരിക്കുന്ന മധുവിനെ കണ്ടാല്‍ മഞ്ജുവിനെ പോലെ തന്നെയാണ് തോന്നുക.
'ദര്‍ശനത്തിനായി ക്യൂ പാലിക്കുക. ദര്‍ശന സമയം 10:30 AM to 5:00 PM. 12:30 to 3:00 Lunch Break' എന്നിങ്ങനെ രസകരമായ ക്യാപ്ഷനോടെയാണ് മധു ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ ജീന്‍സും ടി-ഷര്‍ട്ടുമണിഞ്ഞ ലുക്കില്‍ തന്നെയാണ് മധുവിനെ കാണുന്നത്. മഞ്ജുവിന്റെയും മധുവിന്റെയും ആരാധകര്‍ ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ പങ്കുവെക്കുന്നു. 'സ്വാമി മധുവാനന്ദ തിരുവടികള്‍', 'നിങ്ങള്‍ അവിടെ ഇരിക്ക്.. ഞാന്‍ ദര്‍ശനത്തിന്നുള്ള ആളുകളെ സെറ്റ് ആക്കിയിട്ട് വരാം' എന്നെല്ലാം രസകരമായ കമന്റുകളും വായിക്കാം.
മലയാളികള്‍ ആണെങ്കിലും, മധു വാര്യരും മഞ്ജു വാര്യരും ജനിച്ചത് നാഗര്‍കോവിലില്‍ ആയിരുന്നു. അച്ഛന്‍ മാധവ വാര്യര്‍ ജോലി ചെയ്തിരുന്ന സ്ഥലമായത് കൊണ്ടാണ് കുടുംബം അവിടേയ്ക്ക് താമസം മാറ്റിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ മഞ്ജുവിനെ സിനിമ മാത്രമല്ല, പരസ്യങ്ങളിലും നൃത്തവേദികളിലും എല്ലാം കാണാം.
#ManjuWarrier #MadhuWarrier #Viral #MalayalamCinema #Siblings #Funny #SocialMedia