Police | മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് പൊലീസ്! രസകരമായ വീഡിയോ വൈറൽ
പട്‌ന: (www.kvartha.com) മദ്യമാഫിയ തലവനെ കണ്ടെത്താൻ ബീഹാറിലെ ഗയയിലെ പൊലീസ് തത്തയെ ചോദ്യം ചെയ്തു. മദ്യമാഫിയ തലവൻ അമൃത് മല്ലയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസിന്റെ അതിരുവിട്ട പ്രകടനം, പക്ഷേ ഫലമുണ്ടായില്ല. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഗുരുവ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം സബ് ഇൻസ്‌പെക്ടർ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ അമൃത് മല്ലയെ അറസ്റ്റ് ചെയ്യാൻ ഗ്രാമത്തിലേക്ക് പോയിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ കണ്ടത് ഒരു തത്തയെ മാത്രം.
മല്ലയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാൻ, കനയ്യ കുമാർ തത്തയോട് ഹിന്ദിയിലും മഗാഹിയിലും അയാളെക്കുറിച്ച് ചോദിച്ചു. 'അമൃത് മല്ല എവിടെ പോയി ?, നിന്റെ ഉടമസ്ഥൻ എവിടെ, അവർ നിന്നെ വീട്ടിൽ തനിച്ചാക്കിയോ' എന്നിങ്ങനെ തത്തയോട് കനയ്യ കുമാർ ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പതിവ് ശബ്ദം മാത്രമായിരുന്നു തത്തയുടെ മറുപടി. കുറച്ച് നേരം മിണ്ടാതിരുന്നുവെങ്കിലും പിന്നെ തത്ത ശബ്ദങ്ങൾ പുറപ്പെടുവിച്ചു. എന്നാൽ അമൃത് മല്ലയെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം മൗനം പാലിച്ചു.
'തത്തയിൽ നിന്ന് രഹസ്യം പുറത്തെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു', എന്നായിരുന്നു വൈറലായ വീഡിയോയ്ക്ക് ഒരു സാമൂഹ്യ മാധ്യമ ഉപയോക്താവിന്റെ കമന്റ്. 'തത്ത തന്റെ യജമാനന്റെ വിശ്വസ്തനാണ്, ഒളിത്താവളങ്ങൾ വെളിപ്പെടുത്തുന്നില്ല', മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു.
#WATCH | #Bihar : Gaya police quiz #parrot to get clue about liquor mafia in Bihar pic.twitter.com/pdIvRhdnkR
— TOI Patna (@TOIPatna) January 26, 2023
Keywords: Patna, News, National, Police, Humor, Video, Bihar police quizzes parrot to nab liquor mafia but parakeet is no rat.