ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പിതാവിന് മകള്‍ മാപ്പുനല്‍കി

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 29.06.2016) മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി വെറുതെ വിട്ടു. മകള്‍ പിതാവിന് മാപ്പ് നല്‍കിയതോടെയാണിത്.

ജിദ്ദയിലെ കോടതിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കൊല നടന്നത്. കേസില്‍ തീര്‍പ്പ് കല്പിച്ച കോടതിയില്‍ ന്യായാധിപന് മുന്‍പില്‍ യുവതി പിതാവിന് മാപ്പുനല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു പിതാവ്.

വഴക്കിനിടയില്‍ പിതാവ് മരുമകനെ കത്തിക്ക് കുത്തിക്കൊല്ലുകയായിരുന്നു. സദ പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ശരീ അത്ത് നിയമം അനുസരിച്ച് പിതാവിനെ ഉടനടി വിട്ടയച്ചതായി പത്രം റിപോര്‍ട്ട് ചെയ്തു.
ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പിതാവിന് മകള്‍ മാപ്പുനല്‍കി

SUMMARY: A Saudi woman dropped charges and pardoned her father nearly 17 years after he killed her husband and remained on death row in jail.

Keywords: Saudi Arabia, Gulf, Saudi woman, Dropped, Charges, Pardoned, Father, 17 years, Killed, Husband
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia