SWISS-TOWER 24/07/2023

ഒറ്റരാത്രികൊണ്ട് ദുബൈയിലെ റസ്‌റ്റോറന്റ് ജീവനക്കാരന്റെ കാഴ്ചപോയി; ഒപ്പം ജോലിയും

 


ADVERTISEMENT

ദുബൈ: (www.kvartha.com 10.08.2015) കഴിഞ്ഞ എട്ട് വര്‍ഷമായി ദുബൈയിലെ തലശ്ശേരി റെസ്‌റ്റോറന്റിലെ ജീവനക്കാരനായ മലയാളിക്ക് പെട്ടെന്ന് കാഴ്ച നഷ്ടമായി. കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും മറഞ്ഞതോടെ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുകയാണ് കാസര്‍കോട് കുംബള സ്വദേശിയായ അബ്ദുല്‍ ഹമീദ്(29).

ആറംഗ കുടുംബത്തിലെ ഏക വരുമാനക്കാരനാണ് അബ്ദുല്‍ ഹമീദ്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വരെ എനിക്കെല്ലാം വ്യക്തമായി കാണാമായിരുന്നു. ഇപ്പോള്‍ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും മറഞ്ഞതോടെ ഒന്നും കാണാനാകാത്ത അവസ്ഥയാണ്. ഒരു വെള്ള കുത്ത് മാത്രമാണ് കാണാനാകുന്നത് ഹമീദ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പാണ് കാഴ്ച മങ്ങാന്‍ തുടങ്ങിയത്. കണ്ണില്‍ ഒരു വല വന്നതുപോലെയായിരുന്നു ആദ്യം അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ എന്റെ രണ്ട് കണ്ണിലും ഇരുട്ടാണ്.

നാട്ടില്‍ പോയി ചികില്‍സ ചെയ്യാനാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നത്. എന്റെ സമ്പാദ്യം മുഴുവന്‍ മംഗലാപുരത്തെ ചികില്‍സയ്ക്ക് വേണ്ടി ഞാന്‍ ചിലവാക്കികഴിഞ്ഞു ഹമീദ് പറഞ്ഞു.

ചികില്‍സയ്ക്കായി വലിയ തുക ചിലവാക്കിയെങ്കിലും നാട്ടിലെ ഡോക്ടര്‍മാര്‍ക്ക് ഹമീദിന്റെ കാഴ്ച തിരികെ നല്‍കാനായിട്ടില്ല. എന്നാലും ചികില്‍സ മുടങ്ങരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ തുടര്‍ന്ന് ചികില്‍സ നടത്താന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

എനിക്ക് കാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ നാട്ടിലേയ്ക്ക് വിമാനം കയറിയത്. എന്നാല്‍ എന്റെ കണ്ണിലേയ്ക്കുള്ള ഞരമ്പുകള്‍ ചുരുങ്ങിയെന്നും രക്തയോട്ടം നിലച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികില്‍സകളും ഞാന്‍ ചെയ്തു. എന്നാല്‍ ചിലവ് താങ്ങാനാകാതെ ചികില്‍സ നിര്‍ത്തി. ഇനി ഡോക്ടര്‍മാര്‍ക്ക് കൊടുക്കാന്‍ എന്റെ കൈയ്യില്‍ പണമില്ല. എന്റെ വീസ ക്യാന്‍സല്‍ ചെയ്യാനാണ് ഞാനിപ്പോള്‍ തിരിച്ച് ദുബൈയില്‍ വന്നത് ഹനീഫ പറഞ്ഞു.

ഇനിയിപ്പോ അടുക്കള ജോലിയോ വെയ്റ്റര്‍ ജോലിയോ ചെയ്യാനാകില്ല. മറ്റെന്തെങ്കിലും ചെറിയ ജോലികള്‍ നോക്കണം. ചികില്‍സ നടത്തിയാല്‍ കാഴ്ച വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇനി ഒന്നും എന്റെ കൈയ്യില്‍ അവശേഷിക്കുന്നില്ല. സഹോദരിയുടേയും എന്റേയും വിവാഹം കഴിഞ്ഞയുടനേയാണ് കാഴ്ച മങ്ങാന്‍ തുടങ്ങിയത്.

2000 ദിര്‍ഹം മാത്രമാണിപ്പോള്‍ എന്റെ സമ്പാദ്യത്തില്‍ ബാക്കിയുള്ളത്. പിന്നെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നല്‍കിയ ചെറിയ സംഭാവനകളുമുണ്ട്. സുഹൃത്തുക്കള്‍ എനിക്ക് 500 ദിര്‍ഹം വീതം തന്നു. അവരില്‍ നിന്നും കടം വാങ്ങിയ 5000 ദിര്‍ഹം അവര്‍ വേണ്ടെന്ന് പറഞ്ഞു. അവര്‍ക്കറിയാം ആ തുക എനിക്കിനി തിരിച്ചുനല്‍കാനാകില്ലെന്ന് ഹമീദ് വേദനയോടെ പറഞ്ഞു.

മാതാവും 4 സഹോദരിമാരും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്നതാണ് ഹമീദിന്റെ കുടുംബം. കഠിനാദ്ധ്വാനം ചെയ്ത് ഹമീദ് രണ്ട് സഹോദരിമാരുടെ വിവാഹം നടത്തി. മുന്‍പൊന്നും ഒരു അസുഖം പോലും എനിക്കുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ പോലും ഞാന്‍ ഉപയോഗിക്കാറില്ല ഹമീദ് പറഞ്ഞു.

രണ്ട് മാസം കൂടി ചികില്‍സ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തേ ചികില്‍സ ചെയ്തിരുന്നുവെങ്കില്‍ കാഴ്ച നഷ്ടമാകില്ലായിരുന്നുവെന്നാണ് ചില ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്റെ രണ്ട് സഹോദരിമാരെ എനിക്ക് കെട്ടിച്ചയക്കാനായി. എന്നാല്‍ ഇനിയും രണ്ടുപേരുണ്ട് ഹമീദ് പറഞ്ഞുനിര്‍ത്തി.
ഒറ്റരാത്രികൊണ്ട് ദുബൈയിലെ റസ്‌റ്റോറന്റ് ജീവനക്കാരന്റെ കാഴ്ചപോയി; ഒപ്പം ജോലിയും

SUMMARY: After working in a Dubai restaurant for eight years, a young Indian waiter has lost his eyesight, overnight, compelling him to cancel his visa and go home for good.

Keywords: UAE, Dubai, Kasaragod,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia