SWISS-TOWER 24/07/2023

ഖാലീദ് മുഹ്‌സിന്‍ അല്‍ ശഈരി തൂക്കം കുറച്ചതില്‍ വൈദ്യശാസ്ത്രത്തിന് തന്നെ അല്‍ഭുതം

 


ADVERTISEMENT

റിയാദ്: ഖാലീദ് അല്‍ ഷായരി തൂക്കം കുറച്ചതില്‍ വൈദ്യശാസ്ത്രത്തിന് തന്നെ അല്‍ഭുതം. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരനായ ഖാലീദ് മുഹ്‌സിന്‍ അല്‍ ശഈരിയാണ് 610 കിലോയില്‍ നിന്ന്  നാലുമാസംകൊണ്ട് ശരീര ഭാരം 320 കിലോയി കുറച്ചത്.

റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിചരണയിലാണ് ഇപ്പോള്‍ ഖാലിദ്. പ്രത്യേക സംവിധാനങ്ങളുടെ സഹായത്തോടെയാണ് അമിതഭാരത്താല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത ഖാലീദിനെ ആശുപത്രിയിലെത്തിച്ചത്.

ഖാലീദ് മുഹ്‌സിന്‍ അല്‍ ശഈരി തൂക്കം കുറച്ചതില്‍ വൈദ്യശാസ്ത്രത്തിന് തന്നെ അല്‍ഭുതംസൗദി രാജാവാണ് ഭാരം കുറയ്ക്കാന്‍ ഖാലിദിനോട് നിര്‍ദേശിച്ചത്. വലിയ കട്ടിലില്‍ കിടന്നിരുന്ന 27 കാരനായ ഖാലിദിനെ ക്രെയിന്‍ ഉപയോഗിച്ചാണ് വീട്ടില്‍ നിന്നും വലിയ വാഹനത്തിലേക്ക് കയറ്റിയത്. ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറക്കാന്‍ വീടിന്റെ വാതില്‍ തന്നെ പൊളിച്ചു മാറ്റേണ്ടിയും വന്നു.

31 സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ പ്രത്യേക യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് ഖാലിദിനെ  ആശുപത്രിയില്‍ എത്തിച്ചത്. നേരത്തേ മൂന്നു ബെഡുകളിലായി ഉറങ്ങിയിരുന്ന ഖാലിദിന് ഇപ്പോള്‍ കിടന്നുറങ്ങാന്‍ ഒറ്റക്കിടക്കമതിയാകും. പ്രത്യേക വീല്‍ ചെയറും യുവാവിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വീല്‍ചെയറാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Keywords: Gulf, Saudi Arabia, Khalid Al Shaeri, Riyad, King Fahad Medical City,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia