ദുബായില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന വനിതാ സംഘത്തെ പിടികൂടി

 


ദുബായില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന വനിതാ സംഘത്തെ പിടികൂടി
ദുബായ്: നഗരത്തില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന വനിതാ സംഘത്തെ പോലീസ് പിടികൂടി. 2,400 ദിര്‍ഹം വിലവരുന്ന ഗുളികകള്‍ നൈജീരിയന്‍ സ്വദേശിയായ യുവതി വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ്‌ സംഘത്തെ പിടികൂടിയത്.

ഗുളിക വാങ്ങാനെത്തിയ ആളെന്ന വ്യാജേനയാണ്‌ പോലീസുദ്യോഗസ്ഥന്‍ യുവതിയെ സമീപിച്ചത്. യുവതി പറഞ്ഞതനുസരിച്ച് ഫരീജ് അല്‍ മറാറില്‍ ഇവര്‍ കണ്ടുമുട്ടി. ഗുളികകള്‍ സൂക്ഷിച്ചിരുന്ന കാറില്‍ കയറാന്‍ യുവതി പോലീസുദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. കാറില്‍ കയറിയ ഉദ്യോഗസ്ഥന്‍ തൊണ്ടി സഹിതം യുവതിയെ പിടികൂടുകയായിരുന്നു. 

യുവതിയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്‌ ഉത്തേജക ഗുളികകള്‍ എത്തിച്ചുകൊടുക്കുന്ന മറ്റ് രണ്ട് യുവതികളെ കൂടി പോലീസ് പിടികൂടി. സെപ്റ്റംബര്‍ 23ന്‌ കേസ് കോടതി പരിഗണിക്കും.

English Summery
Dubai Police busted a gang of women who sold sex stimulants in an undercover operation. pon receiving relaible information about a Nigerian woman who sold the pills for Dh2,400, the department laid the trap to nab her. One of the officials posed as a customer and contacted the suspect over phone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia