കാറുകള്‍ കൂട്ടിയിടിച്ച് ഗര്‍ഭിണിയും മകളും മരിച്ച സംഭവത്തില്‍ അറബ് വനിതയും മരിച്ച യുവതിയുടെ ഭര്‍ത്താവും 420,000 ദിര്‍ഹം ദിയാധനം നല്‍കണമെന്ന് കോടതി
Jun 3, 2016, 00:43 IST
ADVERTISEMENT
ദുബൈ: (www.kvartha.com 03.06.2016) വാഹനാപകടത്തില്‍ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവും അറബ് വനിതയും 420,000 ദിര്‍ഹം ദിയാധനം നല്‍കണമെന്ന് ദുബൈ ഗതാഗത കോടതി. രണ്ട് കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതില്‍ ഒരു കാര്‍ ഓടിച്ചിരുന്ന അറബ് വനിത 252,000 ദിര്‍ഹവും ഗര്‍ഭിണിയുടെ ഭര്‍ത്താവ് 168,000 ദിര്‍ഹവുമാണ് ദിയാധനമായി നല്‍കേണ്ടത്.
കൂടാതെ ഇരുവരുടേയും െ്രെഡവിംഗ് ലൈസന്‍സുകള്‍ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പതിനായിരം ദിര്‍ഹം അറബ് വനിത പിഴയായി അടയ്ക്കണം. ഭര്‍ത്താവിന് 6000 ദിര്‍ഹമാണ് പിഴ. 2005 ഡിസംബറില്‍ എമിറേറ്റ്‌സ് റോഡിലായിരുന്നു വാഹനാപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായ സ്ത്രീയും മകളും മരിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് പിന്നീട് പുനര്‍ വിവാഹം ചെയ്തിരുന്നു.
ഗര്‍ഭിണിയായ സ്ത്രീയുടെ അവകാശികള്‍ക്കാണ് ഭര്‍ത്താവും അറബ് സ്ത്രീയും ദിയാധനം നല്‍കേണ്ടത്. അറബ് സ്ത്രീയുടെ ഭാഗത്തുനിന്ന് 60 ശതമാനവും ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് 40 ശതമാനവും പിഴവുണ്ടായെന്ന് അന്വേഷണത്തില്‍ ബോധ്യമായിരുന്നു. അപകടം നടക്കുമ്പോള്‍ അറബ് വനിത 120 കിലോ മീറ്റര്‍ സ്പീഡിലായിരുന്നു വാഹനമോടിച്ചിരുന്നത്.
SUMMARY: Dubai Traffic Court on Tuesday ordered a GCC woman and an Asian widower to pay Dh420,000 blood money in the case involving a foetus and deceased mom. He called upon motorists to be vigilant while driving and to abide by traffic rules.
Keywords: Gulf, UAE, Dubai Traffic Court, Tuesday, Ordered, GCC, Woman, Asian widower, Dh420,000, Blood money, Involving, Foetus, Deceased, Mom

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.